പയ്യോളി : ബുസ്താൻ റിലീഫ് സെല്ലിന്റെ പതിനേഴാം വാർഷികത്തിൻ്റെ ഭാഗമായി താരേമ്മൽ പള്ളി പരിസരത്ത് ജീവൻ രക്ഷാ ക്ലാസ് സംഘടിപ്പിച്ചു. കൂടാതെ പബ്ലിക് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
പ്രോഗ്രാം വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ ദീപു എസ്.എസ് ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷഹീർ പി.എം ക്ലാസ് അവതരിപ്പിച്ചു. വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.ഐ അബ്ദുൾ സലാം എൻ എന്നിവരുടെ സാന്നിധ്യം ചടങ്ങിൽ ഉണ്ടായിരുന്നു.
ബുസ്താൻ സെക്രട്ടറി റാജിഫ് പി.എം സ്വാഗതവും, പ്രസിഡണ്ട് റിയാസ് .കെ അദ്ധ്യക്ഷതയും വഹിച്ചു. എന് ടി നസീർ, അഖിൽ ടി പി , ഷാജി, ലത്തീഫ് ടി പി , ഫസീല നസീർ എന്നിവർ ആശംസ നേർന്നു. വി.പി സിദ്ധീഖ് നന്ദി പറഞ്ഞു.