.
നന്തി ബസാർ: മൂടാടി ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡിലെ പോവതി വയൽ പ്രദേശത്ത്കാരുടെ വളരെ കാലത്തെ ആഗ്രഹമായിരുന്നു പോവതിവയൽ അംഗനവാടി റോഡ് പ്രദേശത്ത് മഴക്കാലമായാൽ വെള്ളകെടുതി അതിരൂക്ഷമായിരുന്നു. ഇതിന് പരിഹാരം കണ്ടെത്താൻ ട്രെയിനേജ് ഉൾപ്പെടെയുള്ള റോഡ് നിർമ്മിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ ടി.എം രജുല അധ്യക്ഷത വഹിച്ചു.
വാർഡ് വികസന സമിതി കൺവീനർരവി മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.വി സുരേഷ്, കെ .കെ ജിജേഷ്, സി ഡി എസ് മെമ്പർ, ഗ്രീൻ വ്യൂ പുഷ്പ, നാരായണൻ സൗഗന്ധിക
എം.കെ.കരീം എന്നിവർ സംസാരിച്ച ചടങ്ങിന് ജെനു നന്തി ബസാർ സ്വാഗതവും,
ഷബീബ് നന്ദിയും പറഞ്ഞു.