കുതിർത്ത ഈന്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നത് ശീലമാക്കൂ, കാരണം

news image
Sep 19, 2025, 6:52 am GMT+0000 payyolionline.in

ദഹനം സുഗമമാക്കും

കുതിർത്ത ഈന്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നത് ദഹനം സുഗമമാക്കുന്നതിനും പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നതിനും സഹായിക്കും.

മലബന്ധം തടയും

ഉയർന്ന നാരുകളുടെ അളവ് മലവിസർജ്ജനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. അതേസമയം കുതിർക്കുന്നത് ദഹിക്കാൻ എളുപ്പമാക്കുന്നു.

ഊർജ്ജം നൽകുന്നു

ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് ഈന്തപ്പഴം. ഇത് ഊർജ്ജം നൽകുന്നതിന് സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കും

ഈന്തപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ വീക്കത്തിനെതിരെ പോരാടുന്ന ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യത്തിന് കാരണമാകുന്നു.

തലച്ചോറിനെ സംരക്ഷിക്കും

ആന്റിഓക്‌സിഡന്റുകളും ബി 6 പോലുള്ള വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ ഈന്തപ്പഴം തലച്ചോറിനെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പ്രതിരോധശേഷി കൂട്ടും

വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴം രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും. ശക്തമായ അസ്ഥികൾ നിലനിർത്തുന്നതിന് ആവശ്യമായ ധാതുക്കളായ കാൽസ്യം, ഫോസ്ഫറസ് എന്നിവ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴം

ഈന്തപ്പഴം തലേന്ന് രാത്രി ഒരു ​ഗ്ലാസ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ കഴിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe