പയ്യോളി : വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി പോലീസ് പിടിയിലായി. പയ്യോളി അയനിക്കാട് ആവിത്താര ഷിജേഷിനെയാണ് (പാമ്പ്) പയ്യോളി പോലീസ് ചേർത്തലയിൽ നിന്ന് പിടികൂടിയത്. പ്രതി ബിജെപി പ്രവർത്തകനാണ് . സിപിഎം ചാത്മംഗലം ബ്രാഞ്ച് സെക്രട്ടറി പി സുബീഷിന്റെ വീടാക്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്
.
2021 ഫെബ്രുവരി 18ന് രാത്രി 12 മണിക്കായിരുന്നു സംഭവം. അഞ്ചു പേർ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇതിനുമുമ്പ് സിപിഎമ്മിന്റെ മറ്റൊരു പ്രവർത്തകനായ ആവിതാര ഗരേഷിന്റെ വീടാക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.