വിട്ടൊഴിയാതെ കോവിഡ് ഭീതി: ഈ വർഷം കേരളത്തിൽ 58 മരണം, ‘പോസ്റ്റ് കോവിഡ്’ പ്രശ്നം പഠിക്കാതെ ആരോഗ്യ വകുപ്പ്

news image
Sep 17, 2025, 3:20 am GMT+0000 payyolionline.in

കൊച്ചി: അഞ്ചര വർഷത്തിനിടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചത് 69.30 ലക്ഷം പേർക്ക്; മരിച്ചത് 72,175 പേർ. മരണങ്ങൾ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. 8,816 പേർ. 2020 മുതൽ 2025 ഓഗസ്റ്റ് 8 വരെയുള്ള കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പു ലഭ്യമാക്കിയത്. കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കോവിഡ് മരണത്തിന്റെ 13.5% കേരളത്തിലാണ്.

 

രാജ്യത്തൊട്ടാകെ 4.51 കോടി പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. മരിച്ചത് 5.34 ലക്ഷം പേർ. ഏറ്റവും കൂടുതൽ പേർക്കു കോവിഡ് ബാധിച്ചതും മരിച്ചതും മഹാരാഷ്ട്രയിലാണ്. 81.81 ലക്ഷം പേർക്കു രോഗം ബാധിച്ചപ്പോൾ മരിച്ചത് 1.49 ലക്ഷം പേർ. സംസ്ഥാനത്തു കോവിഡ് ബാധിച്ച ചിലരിൽ പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതീവ ഗൗരവമുള്ള വിഷയമായിട്ടും ഇതെക്കുറിച്ച് ആരോഗ്യവകുപ്പ് ഒരു പഠനവും നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം 54 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്ക് അനുസരിച്ച് 58 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. 2021ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്. 55,894 പേർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe