ഒരു പറ ചോറുണ്ണാൻ ഇതാ ചിക്കൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കാം

news image
Sep 15, 2025, 6:39 am GMT+0000 payyolionline.in

അച്ചാർ എല്ലാവർക്കും ഇഷ്ടമാണ്. അല്പം അച്ചാർ ഉണ്ടെങ്കിൽ ഒരുപറ ചോറുണ്ണുന്നവരാണ് നമ്മൾ. അതിലും വെറൈറ്റി കണ്ടുപിടിക്കുന്നവരാണ് നമ്മൾ. കൈയിൽ കിട്ടുന്നത് എന്തും അച്ചാർ ആക്കുന്നവരാണ് നമ്മൾ. എന്നാൽ ഇന്ന് ചിക്കൻ വെച്ച് ഒന്നുണ്ടാക്കിയാലോ ?

അവശ്യ ചേരുവകൾ

ചിക്കൻ- 1 കിലോ
മുളകുപൊടി- 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
നല്ലെണ്ണ- 1.5 കപ്പ്
ഇഞ്ചി- 3 ടേബിൾസ്പൂൺ
വെളുത്തുള്ളി-3ടേബിൾസ്പൂൺ
കറിവേപ്പില- 3 തണ്ട്
ഗരംമസാല- 1 ടീസ്പൂൺ
കാശ്മീരിമുളകുപൊടി- 2 ടേബിൾസ്പൂൺ
കുരുമുളകുപൊടി- 2 ടീസ്പൂൺ
കായം- 1 ടീസ്പൂൺ
ഉലുവ- 1 ടീസ്പൂൺ
വിനാഗിരി- 1 കപ്പ്
നാരങ്ങ നീര് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ നന്നായി കഴുകി എടുക്കുക. അതിലേയ്ക്ക് ഉപ്പ്, കാശ്മീരിമുളകുപൊടി, നാരങ്ങ നീര് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യാൻ മാറ്റി വയ്ക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നല്ലെണ്ണ ഒഴിച്ചു തിളപ്പിക്കാം. എണ്ണ ചൂടായതിനു ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ ചേർത്തു ഗോൾഡൻ നിറം ആകുന്നത് വരെ വറുക്കാം. ഇത് എണ്ണ കളയാൻ മാറ്റി വയ്ക്കാം. ചിക്കൻ വറുത്ത അതേ എണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർത്തു വറുക്കാം. വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഉപ്പ്, കായപ്പൊടി എന്നിവ ചേർത്തിളക്കി വേവിക്കാം. ഇതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം. അവസാനം കുറച്ച് വിനാഗിരി കൂടി ഒഴിവാക്കാം. വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്ക് ഇതു മാറ്റി സൂക്ഷിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe