ഈ ചേരുവകള്‍ അടങ്ങിയിരിക്കാം; ലിപ്സ്റ്റിക്ക് പ്രേമികള്‍ക്ക് മുന്നറിയിപ്പ്‌

news image
Sep 15, 2025, 6:33 am GMT+0000 payyolionline.in

ചുണ്ടിന് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന, സൗന്ദര്യ പ്രേമികള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത സൗന്ദര്യവര്‍ദ്ധക വസ്തുവാണ് ലിപ്‌സറ്റിക്. പല ഷേഡുകളിലുള്ള ലിപ്സ്റ്റിക്ക് ഇന്ന് വിപണിയില്‍ ലഭ്യമാണ്. ലിപ്‌സറ്റിക്ക് പലപ്പോഴും ആത്മവിശ്വാസം നല്‍കുന്നതില്‍ വലിയ പങ്കുവഹിക്കാറുണ്ടെന്നാണ് ഉപയോഗിക്കുന്നവര്‍ പറയുന്നത്. എല്ലാവരുടെയും മേക്കപ്പ് ബോക്‌സില്‍ പ്രധാനമായും കാണുന്ന പ്രധാനിയും ലിപ്സ്റ്റിക്ക് തന്നെ.എന്നാല്‍ ഈ ലിപ്സ്റ്റിക്ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.

ലിപ്സ്റ്റിക്കിനോടുള്ള ഇഷ്ടത്തിന്റെ പുറത്ത് പലപ്പോഴും വില കുറഞ്ഞ ലിപ്സ്റ്റുകള്‍ ഷേയ്ഡിന്റെ ഭംഗി കണ്ട് നാം വാങ്ങാറുണ്ട്. എന്നാല്‍ ഇങ്ങനെ വാങ്ങുന്നവയില്‍
ഹോര്‍മോണിനെ പോലും ബാധിക്കുന്ന തരത്തില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ മനന്‍ വോറ വ്യക്തമാക്കുന്നത്.

രാസവസ്തുക്കള്‍ ശരീരത്തില്‍ എത്തുന്നതോടെ ആര്‍ത്തവചക്രത്തെ പോലും ബാധിക്കുന്ന പ്രശ്‌നങ്ങളാണ് ഉണ്ടായേക്കാവുന്നത്. ലിപ്സ്റ്റിക്കില്‍ അടങ്ങിയിട്ടുള്ള
‘മീഥൈന്‍ പാരബെല്‍’, ‘പ്രൊപൈല്‍ പാരബെന്‍’ എന്നിവ ദീര്‍കാല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.

ലിപ്സ്റ്റിക്ക് വാങ്ങുമ്പോള്‍ BPA ഫ്രീ, അല്ലെങ്കില്‍ പാരബൈന്‍ ഫ്രീ എന്നിങ്ങനെ എഴുതിയ ലിപ്‌സ്റ്റിക് വാങ്ങാതെയിരിക്കുക. ലിപ്സ്റ്റിക്ക് വാങ്ങുന്നതിന് മുമ്പ് ലേബല്‍ വായിച്ച് ചേരുവകളെ കുറിച്ച് മനസിലാക്കേണ്ടതും അനിവാര്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe