നാഗർകോവിൽ: കന്യാകുമാരി വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കാനായി പണിത കണ്ണാടിപ്പാലത്തിന്റെ ഒരു പാളിയിൽ വിള്ളൽ രൂപപ്പെട്ടത് വിനോദ സഞ്ചാരികൾക്കിടയിൽ പരിഭ്രാന്തി പടർത്തി. വിള്ളൽ കണ്ടതിനെ തുടർന്ന് പൂം പുകാർ ഷിപ്പിങ് കോർപറേഷൻ അധികൃതർ ആ ഭാഗം അതിര് തിരിച്ച് ആ ഭാഗം വഴി സഞ്ചാരികൾ നടന്നു പോകുന്നത് തടഞ്ഞു.
എന്നാൽ കണ്ണാടിപ്പാലത്തിലെ ഒരു ഗ്ലാസിൽ ഉണ്ടായ വിള്ളൽ ആഗസ്റ്റ് മാസം നടന്ന അറ്റകുറ്റ പണികൾക്കിടയിൽ ചുറ്റിക വീണ് ഉണ്ടായ വിള്ളൽ ആണെന്നും ഇതിൽ വിനോദ സഞ്ചാരികൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വിള്ളൽ കണ്ടയുടൻ കേടായ ഗ്ലാസ് മാറ്റുന്നതിനായി ചെന്നൈയിലെ ബന്ധപ്പെട്ട കമ്പനിയുമായി സംസാരിച്ചു. തുടർന്ന് അവർ ഗ്ലാസ് അയച്ചു തന്നിട്ടുണ്ട്. ഇത് ഉറപ്പിക്കാൻ മതിയായ ത്രിഫേസ് വൈദ്യുത ലൈൻ പാലമുള്ള സ്ഥലത്ത് ലഭ്യമില്ലാത്തതിനാൽ ജനറേറ്റർ എത്തിച്ച് താമസിയാതെ ഗ്ലാസ് മാറ്റി സ്ഥാപിക്കുമെന്നും അറിയിച്ചു.
കണ്ണാടിപ്പാലം 2025 ജനുവരിയിൽ ഉദ്ഘാടനം കഴിഞ്ഞ ശേഷം ഇതുവരെ 17.50 ലക്ഷം പേർ വിവേകാനന്ദപ്പാറയും തിരുവള്ളുവർപ്പാറയും കാണാൻ കണ്ണാടിപ്പാലം വഴി കടന്നു പോയതായാണ് കണക്കുകൾ പറയുന്നത്. ഓണാവധിക്കാലത്ത് അഞ്ച് മുതൽ ഏഴുവരെ 38000 പേർ കണ്ണാടിപ്പാലം കടന്ന് പോയിട്ടുണ്ട്. അതിൽ പതിനായിരത്തോളം പേർ ഓൺലൈൻ ബുക്കിങ് ഉപയോഗിച്ചാണ് ബോട്ട് യാത്ര നടത്തിയതെന്ന് പൂംപുകാർ ഷിപ്പിങ്ങ് കോർപറേഷൻ അധികൃതർ പറഞ്ഞു.
- Home
- Latest News
- കന്യാകുമാരി കണ്ണാടിപ്പാലത്തിൽ വിള്ളൽ; പരിഭ്രാന്തി വേണ്ടെന്ന് ജില്ല ഭരണകൂടം
കന്യാകുമാരി കണ്ണാടിപ്പാലത്തിൽ വിള്ളൽ; പരിഭ്രാന്തി വേണ്ടെന്ന് ജില്ല ഭരണകൂടം
Share the news :
Sep 8, 2025, 2:53 pm GMT+0000
payyolionline.in
Related storeis
പാലക്കാട് ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയാണെന്ന് സൂചന
Dec 18, 2025, 12:16 pm GMT+0000
കേക്കിൽ കൃത്രിമം; പിടികൂടാൻ സ്പെഷൽ ഡ്രൈവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.
Dec 18, 2025, 12:01 pm GMT+0000
ഗൂഗിളിൽ ’67’ എന്ന് ടൈപ്പ് ചെയ്താൽ കുഴപ്പമുണ്ടോ ?
Dec 18, 2025, 11:21 am GMT+0000
പയ്യോളി അയനിക്കാട് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; അപകടം ഇന്ന് വൈകിട...
Dec 18, 2025, 11:12 am GMT+0000
ശല്യപ്പെടുത്തരുതെന്ന് സെറ്റ് ചെയ്ത് വെച്ചാലും അടിയന്ത...
Dec 18, 2025, 10:56 am GMT+0000
‘മേയർ ആര്യ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവുമാണ്’; അധികാരത്തിൽ ഇരുന...
Dec 18, 2025, 10:08 am GMT+0000
More from this section
തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത...
Dec 18, 2025, 9:57 am GMT+0000
കണ്ണുകൾ മൂടി, മുഖത്തും ശരീരത്തിലും മുറിവുകൾ; തട്ടിക്കൊണ്ടുപോയ പ്രവാ...
Dec 18, 2025, 9:51 am GMT+0000
കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീ...
Dec 18, 2025, 9:38 am GMT+0000
നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപനം ഐഎഫ്എഫ്കെ വേദിയില്‍
Dec 18, 2025, 9:25 am GMT+0000
കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേ...
Dec 18, 2025, 9:10 am GMT+0000
കൊല്ലത്തെ പുതിയ ബാറിലെ ജീവനക്കാരിയെ ജോലിസ്ഥലത്തും വീട്ടിലുമെത്തി അ...
Dec 18, 2025, 9:06 am GMT+0000
നടിയെ ആക്രമിച്ച കേസ്: ‘കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞ...
Dec 18, 2025, 8:57 am GMT+0000
പണി ഉറപ്പ്, വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു, ലി...
Dec 18, 2025, 8:16 am GMT+0000
ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണ...
Dec 18, 2025, 7:45 am GMT+0000
കരട് വോട്ടര്‍ പട്ടിക: പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ 23 മുതല്‍ ജനു...
Dec 18, 2025, 7:43 am GMT+0000
നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവ...
Dec 18, 2025, 7:32 am GMT+0000
എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡി...
Dec 18, 2025, 7:12 am GMT+0000
സ്വർണ്ണവില പൊങ്ങിതന്നെ ; പവന് 264 രൂപ കൂടി
Dec 18, 2025, 6:44 am GMT+0000
ശബരിമല സ്വർണക്കൊള്ള കേസ്: എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാ...
Dec 18, 2025, 6:00 am GMT+0000
‘പോറ്റിയെ കേറ്റിയെ’ പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ...
Dec 18, 2025, 5:58 am GMT+0000
