പയ്യോളി: കേരള സഹകരണ വകുപ്പ് സഹകരണ സംഘങ്ങളിലെ കാൻസർ, വൃക്കരോഗം, ഹൃദ്രോഗം എന്നിവ മൂലം പ്രയാസമനുഭവിക്കുന്ന മെമ്പർമാർക്ക് 25,000 രൂപ വീതം നൽകുന്ന ചികിത്സാ സഹായ സമാശ്വാസ നിധിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായം ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്കിലെ മെമ്പർമാർക്ക് നൽകി .
ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ ബേങ്ക് വൈസ് പ്രസിഡണ്ട് ഗിരിഷ് കുമാർ ചെറുവോട്ട് അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് പ്രസിഡണ്ട് കെ.കെ. മമ്മു ധനസഹായം വിതരണം ചെയ്തു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് ഭരണ സമിതി അംഗങ്ങളായ വി.കെ നാസർ , പി.പി. മോഹൻദാസ്, നിധീഷ് പി.വി, ബാബു കെ.കെ, അഭിരാജ്.ടി.ടി. ജ്യോതി. സി, സ്നേഹ .സി, എന്നിവർ സംസാരിച്ചു. കെ.കെ. രമേശൻ സ്വാഗതവും ഉഷ കെ.പി. നന്ദിയും പറഞ്ഞു.