പയ്യോളി: നീണ്ട 57 വർഷങ്ങൾക്കു ശേഷം പയ്യോളി ഗവ. ഹൈസ്കൂളിലെ 1967- 68 വർഷത്തെ എസ്.എസ്.എൽ. സി ബാച്ചിലെ അംഗങ്ങൾ ഒന്നൂടെ ഒത്തൂടാം എന്ന പരിപാടിയിൽ പയ്യോളി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്നു. 15 വയസ്സിൽ കളിച്ചുല്ലസിച്ച് പിരിഞ്ഞവർ 72 വയസ്സിൻ്റെ എല്ലാ അവശതകളും ആകുലതകളോടും കൂടിയാണ് വീണ്ടും സ്കൂളിൻ്റ തിരുമുറ്റത്തെത്തിയത്.

പയ്യോളി ഹൈസ്കൂൾ 1967-68 ബാച്ചിലെ അംഗങ്ങളും ഗുരുനാഥന്മാരും ഒത്തു ചേർന്നപ്പോൾ
ജീവിച്ചിരിക്കുന്ന അവരുടെ ചുരുക്കം ചില ഗുരുനാഥന്മാരും സംഗമിക്കാനെത്തി.
പ്രോഗ്രാം ജനറൽ കൺവീനർ രാജൻ ചേലക്കൽ അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രുഗ്മാംഗദൻ ,എം.ശശിധരൻ, മുഹമ്മദ് അബ്ദുള്ള, പ്രഭാകരൻ ,ജയരാജൻ, എൻ.കെ പ്രേമ,കമല സംസാരിച്ചു. സി.ലീലാവതി, ഇ.ടി ഐപ് , എം.ടി ഭാസ്ക്കരൻ എന്നീ പൂർവ്വകാല അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.