പിറന്നാള്‍ ദിനത്തില്‍ പ്രണയസാഫല്യം; തമി‍ഴ് നടൻ വിശാലിൻ്റെ വിവാഹനിശ്ചയം നടന്നു

news image
Aug 29, 2025, 12:03 pm GMT+0000 payyolionline.in

ഏതാനും മാസങ്ങൾക്ക് മുൻപാണ് നടൻ വിശാലും യുവനടി ധൻഷികയും തങ്ങളുടെ പ്രണയം പൊതുവേദിയില്‍ പരസ്യമാക്കുന്നത്. ഇപ്പോ‍ഴിതാ രണ്ടുപേരും അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹനിശ്ചയം ക‍ഴിഞ്ഞിരിക്കുകയാണ്. വിശാലിന്റെ ജന്മദിനം കൂടിയായ ഇന്ന് വിവാഹനിശ്ചയം നടത്തുകയായിരുന്നു. ഇക്കാര്യം സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും അറിയിച്ചത്.   “ഈ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എന്റെ പ്രിയപ്പെട്ടവരെ, എന്റെ ജന്മദിനത്തിൽ ആശംസകളും അനുഗ്രഹങ്ങളും നേർന്ന നിങ്ങൾക്ക് എല്ലാവർക്കും നന്ദി. ഇന്ന് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിവാഹനിശ്ചയം നടന്നെന്ന സന്തോഷവാർത്ത പങ്കുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. വളരെ അനുഗ്രഹീതനുമായി തോന്നുന്നു. എപ്പോ‍ഴും നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഒപ്പമുണ്ടാകണം.” ലളിതമായ ചടങ്ങിൻ്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിശാല്‍ പറഞ്ഞു.

ധൻഷികയുടെ ‘യോഗി ദാ’ എന്ന സിനിമയുടെ ഓഡിയോ, ട്രെയ്‌ലർ ലോഞ്ചിനിടെയാണ് ഇരുവരും തങ്ങളുടെ പ്രണയം ആദ്യമായി പരസ്യമാക്കിയത്. ചടങ്ങിൽ സംസാരിച്ച ധൻഷിക, തങ്ങളുടെ ദീർഘകാല സൗഹൃദം എങ്ങനെ പ്രണയമായി മാറിയെന്ന് വെളിപ്പെടുത്തുകയായിരുന്നു. തങ്ങൾ 15 വർഷമായി സുഹൃത്തുക്കളാണെന്നും ഓഗസ്റ്റ് 29-ന് വിവാഹിതരാകാൻ തീരുമാനിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി. തനിക്ക് പ്രശ്നങ്ങളുണ്ടാകുമ്പോഴെല്ലാം വിശാല്‍ ശബ്ദമുയർത്തിയിട്ടുണ്ട്. ഒരു പ്രശ്നമുണ്ടായപ്പോൾ അദ്ദേഹം തൻ്റെ വീട്ടിൽ വന്നു. അടുത്തിടെയാണ് സംസാരിച്ചു തുടങ്ങിയത്. പിന്നീടാണ് പ്രണയം മൊട്ടിട്ടതെന്ന് ധനഷിക പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe