മൂടാടി സർവ്വീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി; മെഗാ മെഡിക്കൽ ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു

news image
Aug 29, 2025, 2:41 am GMT+0000 payyolionline.in

മൂടാടി: മൂടാടി സർവ്വീസ് സഹകരണ ബാങ്ക് സുവർണ ജൂബിലിയുടെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോടിൻ്റെ സഹകരണത്താൽ ചിങ്ങപുരം സി.കെ. ജി മെമ്മോറിയൽ ഹൈസ്കൂളിൽ സെപ്തംബർ 13ന് നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു.


ബാങ്ക് പ്രസിഡൻ്റ് വിജയരാഘവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ എം.എം എച്ച് പ്രതിനിധി അഭിജിത്ത്, രഘു മാസ്റ്റർ എന്നിവർ സംസാരിച്ച ചടങ്ങിന്
ബാങ്ക് സെക്രട്ടറി സ്വാഗതവും, കെ.കെ ശ്രീഷു നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ചെയർമാൻ ടി.കെ ഭാസ്ക്കരൻ, വൈസ് ചെയർമാൻമാർ
ബാബു മാസ്റ്റർ, രാമചന്ദ്രൻ മേപ്പറത്ത്കണ്ടി, ഒ.രാഘവൻ മാസ്റ്റർ, വി.വി സുരേഷ്,
എം.കെ വിശ്വൻ, കൺവീനർ സുനി അക്കമ്പത്ത്, ജോ: കൺവീനർമാർ
ഇ.അനൂപ്, രമേശൻ മാണിക്കോത്ത്, വി.എം വിനോദൻ, രജുല ടി.എം  എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe