ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ആരംഭിച്ചു

news image
Aug 27, 2025, 2:15 pm GMT+0000 payyolionline.in

പയ്യോളി: കേരള സർക്കാർ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പയ്യോളി മുൻസിപ്പൽ കൗൺസിലർ മഞ്ജുഷ ചെറുപ്പനാരി ഉദ്ഘാടനം ചെയ്തു.  ബാങ്ക് പ്രസിഡണ്ട് കെ.കെ മമ്മു അധ്യക്ഷത വഹിച്ചു.

കെ.കെ രമേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് സെക്രട്ടറി കെ.പി ഉഷ, വൈസ് പ്രസിഡണ്ട് ഗിരീഷ്കുമാർ ചെറുവോട്ട്, മുൻസിപ്പൽ കൗൺസിലർ ടി. അരവിന്ദാക്ഷൻ, ഡയറക്ടർമാരായ പി.വി നിധീഷ് , ബീന, ജ്യോതി, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മോഹൻദാസ് പുത്തൻപുരയിൽ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe