പേവിഷ ബാധയേറ്റെന്ന് സംശയിച്ച പശുക്കുട്ടി ചത്തു, സമ്പർക്കത്തിൽ ഉണ്ടായിരുന്ന പശുവിന് മൃഗ സംരക്ഷണ വകുപ്പ് കുത്തിവെപ്പ് നൽകി

news image
Aug 27, 2025, 9:40 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണ മാത്തറയിൽ പേവിഷ ബാധയേറ്റെന്ന് സംശയിച്ച പശുക്കുട്ടി ചത്തു. വലിയ തച്ചിലോട്ട് ബാബുരാജിന്‍റെ വീട്ടിലെ നാല് മാസം പ്രായമായ പശുക്കുട്ടിയാണ് ചത്തത്. രണ്ട് ദിവസമായി മൃഗസംരക്ഷണ വിദഗ്ദരുടെ നിരീക്ഷണത്തിലായിരുന്നു പശുകുട്ടി. പശുക്കുട്ടിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന പശുവിന് മൃഗ സംരക്ഷണ വകുപ്പ് കുത്തിവെച്ച് നൽകിയിട്ടുണ്ട്. പശുക്കുട്ടിയുടെ ഉടമക്ക് ആരോഗ്യ വകുപ്പ് ആവശ്യമായ പ്രതിരോധ നടപടികളും നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe