പയ്യോളി: രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത മെമ്പർമാർക്കുള്ള പ്രസംഗ പരിശീലന ക്ലാസ് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് ആർ ജെ ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി. സി. നിഷാകുമാരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.മോനിഷ , പി.പി നിഷ , എം.പി അജിത, ഷൈമ കോറോത്ത്, എം.കെ സതി, ബേബി ബാലമ്പ്രത്ത്, സുമതൈക്കണ്ടി, അഡ്വ :നസീമ ഷാനവാസ്, വി.ബിന്ദു ,വനജ രാജേന്ദ്രൻ, ഷീബ ശ്രീധരൻ, ജെ. എൻ. പ്രേം ഭാസിൻ, ഗണേഷൻ കാക്കൂർ, രാമചന്ദ്രൻ കുയ്യണ്ടി , എന്നിവർ സംസാരിച്ചു. ശ്രീനാഥ് ശ്രീധരൻ ക്ലാസ്സ് നയിച്ചു.