മേപ്പയ്യൂരിലെ സി.ഡി.എസ് അഴിമതി സമഗ്ര അന്വേഷണം വേണം: മുസ്‌ലിം ലീഗ് കൺവെൻഷൻ

news image
Aug 23, 2025, 12:44 pm GMT+0000 payyolionline.in

 

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിൽ നടന്ന അഴിമതിയെ പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും, സി.ഡി.എസ് ചെയർപേഴ്സണെ തൽസ്ഥാനത്ത് നിന്ന് മാറ്റിനിർത്തി വേണം അന്വേഷണം നടത്തേണ്ടതെന്നും മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു. പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ എം.കെ.സി കുട്യാലി ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കൺവെൻഷൻ എം.കെ.സി കുട്യാലി ഉദ്ഘാടനം ചെയ്യുന്നു

പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. ടി.കെ.എ.ലത്തീഫ്, എം.എം അഷറഫ്, കെ.എം എ അസീസ്, ടി.എം.അബ്ദുല്ല, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, ടി.കെ അബ്ദുറഹിമാൻ, കീപ്പോട്ട്.പി മൊയ്തി, വി.മുജീബ്, കെ.എം.കുഞ്ഞമ്മദ് മദനി, കെ.പി മൊയ്തി, കെ.കെ ജലീൽ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe