ദില്ലി: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍ നമ്മള് പലപ്പോഴും കേട്ടിട്ടുണ്ട്. അത് മാത്രമല്ല, പലപ്പോഴും ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പെട്ടെന്ന് വഴി അവസാനിച്ചുപോയ അനുഭവം മിക്കവര്‍ക്കും ഉണ്ടാകുകയും ചെയ്തിട്ടുണ്ടാകാം. ഗൂഗിള്‍ മാപ്പ് ആപ്പ് ഉപയോഗിക്കുന്ന രീതിയിലെ പ്രശ്നങ്ങള്‍ കാരണമായിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള പാളിച്ചകള്‍ സംഭവിക്കുക. എന്തായാലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ ഇനി കൂടുതല്‍ അലേര്‍ട്ടുകള്‍ ലഭിക്കും. ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടുകള്‍ നിങ്ങളുടെ പാതയിലുണ്ടെങ്കില്‍ അത് ഇനി വേഗം ഗൂഗിള്‍ മാപ്പ് പറഞ്ഞു തരും. ഗൂഗിള്‍ മാപ്സില്‍ അപകട സാധ്യതാ മേഖലകള്‍ അടയാളപ്പെടുത്തുന്ന രീതിയാണിത്. ഈ പദ്ധതി ആദ്യം ആരംഭിച്ചിരിക്കുന്നത് ദില്ലി ട്രാഫിക് പൊലീസാണ്. രാജ്യതലസ്ഥാനത്തെ വാഹനാപകടങ്ങള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ദില്ലി ട്രാഫിക് പൊലീസിന്റെ ലക്ഷ്യം. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹന യാത്രക്കാര്‍ക്ക് ഈ മുന്നറിയിപ്പുകള്‍ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു. 2024ല്‍ 1,132 വാഹനാപകടങ്ങള്‍ സംഭവിച്ച 111 സ്ഥലങ്ങളാണ് ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടായിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ സംഭവിച്ച അപകടങ്ങളില്‍ അഞ്ഞൂറോളം ആളുകള്‍ മരിച്ചതായിട്ടാണ് കണക്ക്. ഈ ബ്ലാക്ക് സ്പോട്ടുകളില്‍ ഏതൊരു വാഹനവും എത്തുന്നതിന് 100 മുതല്‍ 200 മീറ്റര്‍ മുമ്പ് ജാഗ്രതാ നിര്‍ദേശം യാത്രക്കാര്‍ക്ക് ലഭിക്കും. ദേശീയപാത ശൃംഖലയില്‍ അപകടങ്ങളുടെ തോത് വെച്ച് 5,800-ലധികം ബ്ലാക്ക് സ്പോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. പത്ത് ശതമാനത്തോളം റോഡപകടങ്ങള്‍ ഈ വര്‍ഷം കുറയ്ക്കാനുള്ള പദ്ധതിയിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍.
- Home
- Latest News
- ഇനി ഗൂഗിള്‍ മാപ്പ് കുഴിയില്‍ ചാടിക്കില്ല; ആപ്പില്‍ വരുന്നു ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്, ആദ്യം ദില്ലിയില്‍
ഇനി ഗൂഗിള്‍ മാപ്പ് കുഴിയില്‍ ചാടിക്കില്ല; ആപ്പില്‍ വരുന്നു ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്, ആദ്യം ദില്ലിയില്‍
Share the news :

Aug 19, 2025, 10:56 am GMT+0000
payyolionline.in
പുട്ടുപൊടി, അപ്പം പൊടി, പായസം മിക്സ്.., പൊതുവിപണിയേക്കാള്‍ വിലക്കുറവ്; ഓണക ..
കോട്ടയത്തെ ബേക്കറിയിൽ കള്ളൻ, ആദ്യം കേക്ക് അകത്താക്കി, മേശയിൽ നിന്നും പണമെടുത് ..
Related storeis
സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
Aug 19, 2025, 3:00 pm GMT+0000
നിങ്ങളുടെ കയ്യിലുള്ള ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ മാറ്റിയെടുക്കാം; ഓണ...
Aug 19, 2025, 2:35 pm GMT+0000
ആറ് ലക്ഷത്തിലധികം ആളുകൾക്ക് സൗജന്യ ഓണക്കിറ്റ്; സപ്ലൈകോയുടെ പുതിയ ശബ...
Aug 19, 2025, 2:24 pm GMT+0000
പള്ളിക്കര മുത്താറ്റിൽ ഓമനമ്മ അന്തരിച്ചു
Aug 19, 2025, 1:22 pm GMT+0000
കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു; പൂവപ്...
Aug 19, 2025, 9:58 am GMT+0000
പുലർച്ചെ കൂരിയാട് അടിപ്പാതയില്‍ കാറിൽ 3 പേർ; പൊലീസിന് തോന്നിയ സംശയം...
Aug 19, 2025, 9:18 am GMT+0000
More from this section
കാർ ബൈക്കിലിടിച്ചു, പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ട നാ...
Aug 19, 2025, 6:34 am GMT+0000
ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയിൽ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി
Aug 19, 2025, 6:10 am GMT+0000
ദേശീയപാത നിർമാണം: തലശ്ശേരിയിലേക്കുള്ള വഴിയടച്ചു; ഇനി യാത്ര ഈ വഴിക്ക്..
Aug 19, 2025, 6:00 am GMT+0000
ഓണത്തിനുശേഷം മിൽമ പാൽ വില കൂടും
Aug 19, 2025, 5:32 am GMT+0000
‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ’ 5 വയസുകാരിയെ കൊലപ്...
Aug 19, 2025, 5:21 am GMT+0000
70 ലക്ഷം രൂപ കവർന്ന കേസ്; കൊയിലാണ്ടി സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റ...
Aug 19, 2025, 4:49 am GMT+0000
കട്ടൻ ചായയിൽ മകളുടെ കാമുകന്റെ വിഷക്കെണി; ബൈക്കിൽ വെച്ചിരുന്ന ചായക്ക...
Aug 18, 2025, 5:29 pm GMT+0000
ധര്‍മസ്ഥല വെളിപ്പെടുത്തല്‍; അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തി വെച...
Aug 18, 2025, 2:48 pm GMT+0000
വാവിട്ടു നിലവിളിച്ച് കുട്ടികൾ, പലർക്കും ശ്വാസം മുട്ടി; കാലു കുത്താൻ...
Aug 18, 2025, 11:37 am GMT+0000
ചോമ്പാൽ ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം തിരയിൽപ്പെ...
Aug 18, 2025, 9:55 am GMT+0000
പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു, പ്ര...
Aug 18, 2025, 9:04 am GMT+0000
ബസ്സ് പയ്യോളി ബസ്റ്റാൻഡിൽ കയറ്റാൻ ആവശ്യപ്പെട്ടതിന് ഹോം ഗാർഡിന് നേ...
Aug 18, 2025, 7:32 am GMT+0000
മരംവെട്ടാന്‍ ഫണ്ട് നല്‍കിയില്ല; സ്കൂളിന് സുരക്ഷാ ഭീഷണിയായ മരം അധ്യ...
Aug 18, 2025, 7:23 am GMT+0000
കൊയിലാണ്ടി തോരായികടവ് പാലം തകർച്ച: അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യത...
Aug 18, 2025, 7:05 am GMT+0000
നാദാപുരം തൂണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Aug 18, 2025, 6:03 am GMT+0000