വെറും ബ്രെഡ് കഴിച്ച് മടുത്തോ?; രണ്ട് മിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന ബ്രെഡ് ചീല റെസിപ്പി ഇതാ…

news image
Aug 18, 2025, 2:13 pm GMT+0000 payyolionline.in

നാലുമണി പലഹാരങ്ങളില്‍ എപ്പോഴും വെറൈറ്റികള്‍ ട്രൈ ചെയ്യുന്നവരാണ് നമ്മള്‍ മലയാളികള്‍. എപ്പോഴും ഉണ്ടാക്കുന്ന പലഹാരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇപ്രാവശ്യം വെറൈറ്റിയായിട്ടുള്ള ഉത്തരേന്ത്യന്‍ പലഹാരം തയ്യാറാക്കി നോക്കിയാലോ. ബ്രെഡ് ചീല എന്നും ബ്രെഡ് ചില്ല എന്നറിയപ്പെടുന്ന വിഭവം ഉത്തരേന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്. ക്രിസ്പിയായിട്ടുള്ള ഈ പലഹാരം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ബ്രെഡ് – 4 മുതല്‍ 6 സ്‌ളൈസുകള്‍
സവാള – 1 (ചെറുതായി അരിഞ്ഞത്)
കടലമാവ്- 1 കപ്പ്
പച്ചമുളക് – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി – 1എണ്ണം (ചെറുതായി അരിഞ്ഞത്)
മല്ലിയില – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
മുളക് പൊടി – ¼ ടീസ്പൂണ്‍
ജീരകം – ½ ടീസ്പൂണ്‍
പെരുംജീരകം – ¼ ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ബാറ്റര്‍ തയ്യാറാക്കുന്നതിന് (ആവശ്യത്തിന്)
എണ്ണ/ നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കടലമാവും നേരത്തെ അരിഞ്ഞു വെച്ച സവാള, തക്കാളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അതിലേക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്തതിനുശേഷം ബ്രെഡിന് വേണ്ട മിശ്രിതം തയ്യാറാക്കുക. അവസാനമായി മല്ലിയില ചേര്‍ക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ബ്രെഡിന് മുകളില്‍ സ്പൂണ്‍ ഉപയോഗിച്ചുകൊണ്ട് നന്നായി പരത്തുക. ഇങ്ങനെ എല്ലാ ബ്രെഡിന്റെയും ഒരു വശത്ത് മാത്രം തേച്ചുപിടിപ്പിക്കുക. ഈ ബ്രെഡ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ഇനി ഒരു നോണ്‍-സ്റ്റിക്ക് പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ബാറ്റര്‍ തേച്ച വശം പാനിലേക്ക് വെച്ച് ഏകദേശം 2-3 മിനിറ്റ് നല്ല ക്രിസ്പിയാകുന്നതുവരെ ചൂടാക്കിയെടുക്കുക. ബ്രെഡിന്റെ മറുവശം ചെറുതായി ടോസ്റ്റ് ചെയ്യുക. ബാക്കിയുള്ള ബ്രെഡും ഇതുപോലെ ചൂടാക്കിയെടുക്കുക. ഗ്രീന്‍ ചട്‌നി, ടൊമാറ്റോ സോസ്, തൈര് എന്നിവയ്ക്കൊപ്പം ചൂടോടെ വിളമ്പാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe