ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ജെ.ആർ.സി.യൂണിറ്റിൻ്റെ സ്കാർഫിംഗ് സെറിമണി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ടി.എം.രജുല നവാഗതരായ കേഡറ്റുകൾക്ക് സ്കാർഫ് അണിയിച്ച് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡൻ്റ് പി.കെ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ എം.കെ. വേദ പുതിയ കാഡറ്റുകൾക്ക് ജെ.ആർ.സി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, പി.ടി.എ. വൈസ് പ്രസിഡൻ്റ് എം.വി.മൃദുല, ജെ.ആർ.സി. കൗൺസിലർ പി.കെ.അബ്ദുറഹ്മാൻ, ജെ.ആർ.സി. ക്യാപ്റ്റൻ റെന ഫാത്തിമ, വി.ടി. ഐശ്വര്യ, സി.ഖൈറുന്നിസാബി, പി.നൂറുൽ ഫിദ, വി.പി. സരിത, പി.സിന്ധു, അശ്വതി വിശ്വൻ എന്നിവർ പ്രസംഗിച്ചു.