അയനിക്കാട് തേജസ്വിനി പരസ്പര സഹായസംഘം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

news image
Aug 15, 2025, 5:43 pm GMT+0000 payyolionline.in

പയ്യോളി: 79- മത് സ്വാതന്ത്ര്യ ദിനം തേജസ്വിനി പരസ്പര സഹായസംഘം അയനിക്കാട് ആഘോഷപൂർവ്വം കൊണ്ടാടി. ജൂനിയർ കമ്മീഷൻ്റ് ഓഫീസർ ആയി (എക്സ് ആർമി) റിട്ടയേർഡ് ചെയ്ത പി.ടി.വി. സുരേന്ദ്രൻ ദേശീയ പതാക ഉയർത്തി. സ്വാഗതം എം.ടി. സജിത്തും അധ്യക്ഷത സുബിഷ ഷാജിയും നിർവ്വഹിച്ചു. കോഡിനേറ്റർമാരായ സി.ടി.ജിതേഷ്, പ്രദീപൻ ഏ.വി., രക്ഷാധികാരി ശ്രീധരൻ പി.എം ആശംസ പ്രസംഗം നടത്തുകയും , ടി.കെ. വിജീഷ് മാസ്റ്റർ നന്ദി പ്രസംഗം നടത്തുകയും ചെയ്തു. ശേഷം തേജസ്വിനി ഓഫീസ് പരിസരത്ത് പായസദാനം നടത്തുകയും ചെയ്തു.

 

തേജസ്വിനി ഓഫീസിൽ എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗത്തിൽ ടി.കെ. വിജീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ക്വിസ് മത്സരം  നടത്തി.
ക്വിസ് മത്സര പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്കും വിജയികൾക്കും സമ്മാനം ഫ്രഫസർ ദിനേഷ് കുമാറും (മടപ്പള്ളി കോളേജ്), പയ്യോളി മുൻപഞ്ചായത്ത് പ്രസിഡണ്ട് എം.ടി. സുരേഷ് ബാബുവും വിതരണം ചെയ്യുകയും ചെയ്തു.
ഫ്രഫസർ ദിനേഷ് കുമാർ (മടപ്പള്ളി കോളേജ്) സ്വാതന്ത്ര്യ സന്ദേശ പ്രസംഗം നടത്തുകയും ‘ മുഖ്യതിഥി യായിഎം.ടി. സുരേഷ് ബാബുവും തോട്ടത്തിൽ ഷൈജു മാസ്റ്റർ, പ്രദീപൻ ഏ.വി., കനകരാജ് കൊളാവി,വിജീഷ് വി.കെ. , അനിത വി.വി. , ജിതേഷ് എം., ശ്രീധരൻ പി.എം., ആശംസ പ്രസംഗം നടത്തുകയും നിധിൻ ടി.സി. നന്ദി പ്രസംഗം നടത്തുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe