കോഴിക്കൂടിനടുത്തേക്കു പോയ യുവതിക്ക് അണലിയുടെ കടിയേറ്റ് ദാരുണാന്ത്യം

news image
Aug 14, 2025, 2:35 pm GMT+0000 payyolionline.in

കൊടുങ്ങല്ലൂർ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നഗരസഭയിലെ ഒന്നാംവാർഡ് പറപ്പുള്ളി ബസാർ കൊല്ലിയിൽ ജസ്‌ന(42)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വീട്ടുവളപ്പിലെ കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടയിലാണ് അണലിയുടെ കടിയേറ്റത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച പുലർച്ചെ മരിച്ചു. ഭർത്താവ്: നിസാർ (കൊടുങ്ങല്ലൂർ വടക്കേനടയിലെ നാസ് കളക്ഷൻസ് ഉടമ). മക്കൾ: നാസിം, നഹ്‌ല, ജെന്ന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe