അത്തോളി: അത്തോളി വേളൂരില്‍ കിണറില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി. ചാലില്‍ കാണാരന് കുട്ടിയുടെ തൊട്ടടുത്ത പറമ്പിലെ കിണറിലാണ് പശുവീണത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് പശുവിനെ കിണറ്റില്‍ നിന്നും മുകളിലേക്ക് കയറ്റിയത്. എഫ്.ആര്‍ഒ ടി.കെ.ഇര്‍ഷാദ് കിണറില്‍ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി റസ്ക്യൂനെറ്റില്‍ പശുവിനെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയായിരുന്നു.എ.എസ്.ടി.ഒ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ എം.മജീദ് എഫ്.ആര്.ഒമാരായ കെ.രതീഷ്, എന്‍.ജിനീഷ് കുമാര്‍, സുജിത്ത്.എസ്.പി, ഹോംഗാര്‍ഡ് ടി.പി.ബാലന്, സി.ഡി.വി.ഷാജി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.