പയ്യോളി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “പെൻഷൻകാരുടെ മാർച്ചും ധർണ്ണയും” നാളെ ആഗസ്റ്റ് 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യോളി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടക്കും. 2024 ജൂലായ് 1 ൻ്റെ പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷന് തുല്യമായതുക ഉൽസവ ബത്തയായി അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, പി എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തുന്ന മാർച്ചും ധർണ്ണയും പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ ഉദ്ഘാടനം ചെയ്യും. കെ.എസ്സ് എസ്സ്. പി.യു മേലടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷതവഹിക്കും.

