പയ്യോളി : തിരഞ്ഞെടുപ് കമ്മീഷനെ പൂർണമായും കൈപ്പിടിയിലാക്കി ഇന്ത്യയിലെ തിരഞ്ഞെടുപ്പു സംവിധാനത്തെ അട്ടിമറിച്ചു കൊണ്ടിരിക്കുന്ന അതി ഭീകരമായ കാഴ്ചയാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മുൻ കെ.പി.സി സി.അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ബി.ജെപി. ഭരണത്തിൽ നീതിപൂർവമായ തിരഞ്ഞെടുപ്പു അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യോളി മുൻസിപ്പാലിറ്റിയിലെ ആറാം വാർഡു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു.
വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കുറുങ്ങോട്ട് ശശിധരൻ അധ്യക്ഷത വഹിച്ചു.
മഠത്തിൽ നാണു, കെ.ടി. വിനോദൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, ഷഫീഖ് വടക്കയിൽ, മുജേഷ് ശാസ്ത്രി, ഇ.ടി. പത്മനാഭൻ, സബീഷ് കുന്നങ്ങോത്ത്, കാരങ്ങോത്ത് രാമചന്ദ്രൻ, തൊടു വയൽ സദാനന്ദൻ, അശ്വിൻ. കെ.ടി, രേവതി തുളസീദാസ്, എം കെ ഷാജി, എം കെ വിനോദൻ, നടുക്കുടി പത്മനാഭൻ, ടി.കെ.രാജീവൻ എന്നിവർ പ്രസംഗിച്ചു.