പയ്യോളി: എം എസ് സ്വാമിനാഥൻ കാർഷിക ക്ലബ്ബിന്റെയും കീഴൂർ എ യു പി സ്കൂൾ കാർഷിക ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ എംഎസ് സ്വാമിനാഥൻ ജന്മ ശതാബ്ദി ദിനാചരണം നടത്തി. അനുസ്മരണം, ഡോക്യുമെൻററി പ്രദർശനം,വൃക്ഷത്തൈ നടൽ, വിത്തറിവ്, കൃഷി മാജിക്, വിത്ത് പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. പരിപാടി തിക്കോടി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഡോണ കരുപ്പാളി ഉദ്ഘാടനം ചെയ്തു.

എം എസ് സ്വാമിനാഥൻ ശതാബ്ദി ദിനാചരണം ഡോണ കരുപ്പാളി ഉദ്ഘാടനം ചെയ്യുന്നു.
വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എസ് സുജിത്ത് അധ്യക്ഷനായി. വേണു ഇല്ലത്ത് വിത്ത് പ്രദർശനവും ‘വിത്തറിവ്’ പ്രഭാഷണവും നടത്തി. ഹംസ കാട്ടുകണ്ടി കൃഷി മാജിക് അവതരിപ്പിച്ചു. സി സി ഗംഗാധരൻ, നിമേഷ് ടികെ, കെ ശശിധരൻ, പ്രദീപ് കണിയാറക്കൽ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വളപ്പിൽ പീനട്ട് ബട്ടർ വൃക്ഷത്തൈ നട്ടു.