തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

news image
Aug 7, 2025, 1:40 pm GMT+0000 payyolionline.in

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ ഭാര്യ 31 വയസ്സുള്ള സന്ധ്യ മകൾ 8 വയസ്സുള്ള അനുശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്.

രാവിലെ ചായവെക്കാൻ ആയി ഗ്യാസ് കത്തിച്ചപ്പോൾ സ്ഫോടന ശബ്ദത്തോടെ തീ ആളി പടരുകയായിരുന്നു. അടുക്കളയിൽ നിന്നും കിടപ്പുമുറിയിലേക്ക് ആളിപടർന്ന തീയിൽ നിന്നാണ് കിടന്നുറങ്ങുകയായിരുന്ന അനുശ്രീക്ക് പൊള്ളലേറ്റത്.ശബ്‍ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ വെള്ളമൊഴിച്ച് തീ അണച്ചു. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe