ഫാസ്ടാഗ് വാര്‍ഷിക പാസ് ഈ മാസം 15 മുതല്‍; എന്താണ് മാറ്റങ്ങൾ, എങ്ങനെ സ്വന്തമാക്കാം? അറിയേണ്ടതെല്ലാം

news image
Aug 5, 2025, 3:58 pm GMT+0000 payyolionline.in

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പിരിവ് സുഗമമാക്കുന്നതിനായുള്ള വാർഷിക പാസ് സംവിധാനം ഈ മാസം പതിനഞ്ച് മുതൽ പ്രാബല്യത്തിൽ വരും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ദേശീയ പാതകളിലാണ് ടോൾ നികുതി അടയ്ക്കുന്നതിൽ പ്രധാന മാറ്റം വരാൻ പോകുന്നത്.ഈ വർഷം ആദ്യം പതിവായി ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് ടോൾ പേയ്‌മെന്റുകൾ എളുപ്പത്തിലും ചെലവ് കുറഞ്ഞതുമാക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ടോൾ പാസ് സംവിധാനം അവതരിപ്പിച്ചിരുന്നു. ഈ പുതിയ ടോൾ പാസ് സംവിധാനം 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും.

എങ്ങനെ പാസ് സ്വന്തമാക്കാം?

രാജ്മാർഗ് യാത്ര മൊബൈൽ ആപ്ലിക്കേഷൻ വഴിയും എഎച്ച്എഐ വെബ്സൈറ്റ് മുഖേനെയും വാർഷിക പാസ് നേടാം. വാഹൻ ഡേറ്റബേസിലെ വാഹനനമ്പർ പരിശോധിച്ച് ഏത് തരത്തിലുള്ള വാഹനമാണെന്ന് പരിശോധിക്കും. വെരിഫിക്കേഷൻ പൂർത്തിയായി വാർഷിക പാസിന് അർഹതയുണ്ടെന്ന് കണ്ടെത്തിയാൽ 3,000 രൂപ ഫീസ് സമർപ്പിച്ച് രജിസ്റ്റർ ചെയ്യാം. രണ്ട് മണിക്കൂറിനുള്ളിൽ പാസ് പ്രവർത്തനക്ഷമമാകും. 200 യാത്രാ പരിധി അല്ലെങ്കിൽ ഒരു വർഷത്തെ സാധുത തീർന്നാൽ, വാർഷിക പാസ് ഒരു സ്റ്റാൻഡേർഡ് ഫാസ്ടാഗിലേക്ക് മടങ്ങും. വാർഷിക പാസിന്റെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ വെബ്‌സൈറ്റിൽ നിന്ന് അത് വീണ്ടും സജീവമാക്കണം. നിലവിലുള്ള ഫാസ്ടാഗില്‍ തന്നെ വാര്‍ഷികപാസ് ആക്ടിവേറ്റ് ചെയ്യാം.വാര്‍ഷികപാസ് രജിസ്റ്റര്‍ ചെയ്തശേഷം മറ്റ് വാഹനങ്ങളിലൊട്ടിച്ച് ഉപയോഗിക്കാന്‍ കഴിയില്ല. അങ്ങനെയുണ്ടായാൽ പാസ് സ്വയം ഡീ ആക്ടിവേറ്റ് ആകും. രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ മുന്നിലെ വിന്‍ഷീല്‍ഡ് ഗ്ലാസില്‍ തന്നെ ഫാസ്ടാഗ് ഒട്ടിക്കണമെന്നാണ് എന്‍എച്ച്എഐ നിർദേശം.

ഫാസ്ടാഗ് വാർഷിക് പാസ് എങ്ങനെ സജീവമാക്കാം?

* സ്മാർട്ട്‌ ഫോണിൽ രാജ്മാർഗ് യാത്ര മൊബൈൽ ആപ്ലിക്കേഷൻ വഴിയും അല്ലെങ്കിൽ എന്‍എച്ച്എഐ വെബ്‌സൈറ്റിലേക്ക് എത്തുക.
* നിലവിലുള്ള ഫാസ്ടാഗ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
* രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, വാഹന രജിസ്ട്രേഷൻ നമ്പർ, ഫാസ്റ്റ് ടാഗ് ഐഡി ചോദിച്ചാൽ നൽകണം.
* വാഹനത്തിന്റെ യോഗ്യതയും അനുബന്ധ ഫാസ്റ്റ് ടാഗും സ്വയമേവ പരിശോധിക്കും.
* പരിശോധന വാഹനം വാർഷിക പാസിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.* വിജയകരമായ പരിശോധനയ്ക്ക് ശേഷം 2025 – 2026 അടിസ്ഥാന വർഷത്തേക്ക് 3,000 രൂപ പേയ്‌മെന്റ് നടത്താൻ ആവശ്യപ്പെടും.
* പണമടയ്ക്കാൻ യുപിഐ, ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡുകൾ ക്രെഡിറ്റ് കാർഡുകൾ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് ഓപ്ഷനുകൾ ഉപയോഗിക്കാം.
* പേയ്‌മെന്റ് വിജയകരമായി സ്ഥിരീകരിച്ചുകഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത ഫാസ്റ്റ് ടാഗിൽ വാർഷിക പാസ് സജീവമാക്കും.

* എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി ഒരു സ്ഥിരീകരണം ലഭിക്കും.
* വിജയകരമായ പേയ്‌മെന്റും സ്ഥിരീകരണവും കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ പാസ് സജീവമാകും.
* വാർഷിക പാസിനായി പുതിയ ഫാസ്റ്റ് ടാഗ് വാങ്ങേണ്ടതില്ല. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ നിലവിലുള്ളതിൽ സജീവമാക്കും.
* പാസ് കൈമാറ്റം ചെയ്യാൻ കഴിയില്ല, കൂടാതെ ഫാസ്റ്റ് ടാഗ് ഘടിപ്പിച്ച് രജിസ്റ്റർ ചെയ്ത വാഹനത്തിന് മാത്രമേ സാധുതയുള്ളൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe