ഫാസ്ടാഗ് വാര്‍ഷിക പാസ് ഓഗസ്റ്റ് 15 മുതല്‍: പക്ഷെ ഈ പണി കാണിച്ചാല്‍ പ്രശ്നമാകും

news image
Aug 4, 2025, 11:19 am GMT+0000 payyolionline.in

ഓഗസ്റ്റ് 15 മുതല്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് ലഭിക്കാൻ ആരംഭിക്കും. ഒരു യാത്രക്ക് 15 രൂപ എന്ന നിരക്കില്‍ 3,000 രൂപക്ക് 200 തവണ അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഈ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. സ്വകാര്യ കാര്‍, ജീപ്പ്, വാന്‍ മുതലായ വാണിജ്യേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് ഈ വാര്‍ഷിക പാസ് ലഭ്യമാകുക. ബസുകള്‍, ട്രക്കുകള്‍, ടെമ്പോകള്‍ മുതലായവയ്ക്ക് ഈ പാസ് ലഭിക്കുകയില്ല.

രാജ്മാര്‍ഗ്‌യാത്ര മൊബൈല്‍ ആപ്ലിക്കേഷന്‍, ദേശീയ പാതാ അതോറിറ്റി(NHAI)യുടെ ഔദ്യോഗിക വെബ് സൈറ്റ് ഉപയോഗിച്ചോ ഈ വാര്‍ഷിക ഫാസ്ടാഗ് ലഭിക്കും. ദേശീയപാതകളിലും അതിവേഗ എക്‌സ്പ്രസ് വേകളിലുമാണ് ഈ പാസ് ഉപയോഗിക്കാൻ സാധിക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ ഈ പാസ് ഉപയോഗിച്ച് സംസ്ഥാന പാതകളിലും സംസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന എക്‌സ്പ്രസ് വേകളിലും ഉപയോഗിക്കാൻ സാധിക്കില്ല.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള ഫാസ്ടാഗിലാണ് വാര്‍ഷിക ഉപയോഗത്തിനുള്ള പാസ് ലഭിക്കുക അതിനാല്‍ തന്നെ ഈ പാസ് ഒട്ടിച്ച് വാണിജ്യ വാഹനങ്ങളില്‍ ഉപയോഗിക്കാൻ ശ്രമിച്ചാല്‍ പണി പാളും. അങ്ങനെ ചെയ്താല്‍ പാസ് അസാധുവായി പോകുകയും ചെയ്യും.

വാര്‍ഷിക പാസുകള്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ മുന്കഭാഗത്തെ വിന്‍ഡ് ഷീല്‍ഡിലെ ഗ്ലാസിലാണ് ഈ പാസ് ഒട്ടിക്കേണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe