നന്തിബസാർ : മൂടാടി പഞ്ചായത്ത് ജി സി സി കെ എം സി സി പ്രവർത്തകരുടെ സംഗമം പുളിമുക്കിലെ ഖാഇദെമില്ലത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ബഹ്റൈൻ കെ
കെ എം സി.സി. നേതാവ് ഒ.കെ.ഖാസിം ഉൽഘാടനം ചെയ്തു. സി.കെ.അബൂബക്കർ അദ്ധ്യക്ഷനായി.
ജലിൽ മഷ്ഹൂർ തങ്ങൾ , ഷഫീഖ് സംസം (ദുബൈ), ഹാരിസ് തൊടുവയിൽ (ഖത്തർ ), അസീസ് കെ.കെ. (കുവൈത്ത് ), ഒ.കെ.ഖാസിം (ബഹ്റൈൻ), എ.അസിസ് മാസ്റ്റർ, സംസാരിച്ചു. എം എസ് എഫ്പ്രപ്രത്തന ഫണ്ട് തൊടുവയിൽ ഹാരിസ് ഉൽഘാടനം ചെയ്തു. അമാന മുസ്തഫ സ്വാഗതവും വർദ് അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.