മലബാറുകാരുടെ ഇഷ്ട ചായ പലഹാരമാണ് കല്ലുമ്മക്കായ. എന്നാൽ തെക്കൻ ജില്ലകളിലേക്ക് വരുമ്പോൾ കല്ലുമ്മക്കായ ചായ പലഹാരമായി അധികം ഉണ്ടാക്കുന്നത് കാണാറില്ല. എന്നാൽ ഈ കിടിലൻ ടേസ്റ്റുള്ള കല്ലുമ്മകായ പൊരിച്ചത് ഒന്ന് ഉണ്ടാക്കി നോക്കിയാലോ. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
വൃത്തിയാക്കിയ കല്ലുമക്കായ – 10 എണ്ണം
കുതിര്‍ത്ത അരി, തേങ്ങ, മധുരമുള്ള ജീരകം, ഉള്ളി എന്നിവയുടെ മിശ്രിതം. (മിശ്രിതം ഉണ്ടാക്കേണ്ടത്: കുതിര്‍ത്ത അരി – 1 കപ്പ്, തേങ്ങ – ¼ കപ്പ്, മധുരമുള്ള ജീരകം – ½ ടീസ്പൂണ്‍. ഉള്ളി – 3. നന്നായി പൊടിക്കുക.)
മഞ്ഞള്‍പ്പൊടി- ½ ടീസ്പൂണ്‍
മുളകുപൊടി – 3 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
ഉപ്പ്
ഉണ്ടാക്കുന്ന വിധം
കുതിര്‍ത്ത അരി, തേങ്ങ, മധുരമുള്ള ജീരകം, ഉള്ളി എന്നിവയുടെ മിശ്രിതം വൃത്തിയാക്കിയ പുറം തോടുകളോടെയുള്ള കല്ലുമക്കായയില്‍ നിറച്ച് ഒരു അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കുക . മറ്റൊരു പാത്രത്തില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. കല്ലുമക്കായയും മിശ്രിതവും വെന്ത് വരുമ്പോൾ , കല്ലുമക്കായ പുറംതോടില്‍ നിന്ന് വേര്‍തിരിക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. അതിൽ വേവിച്ച് മസാല പുരട്ടി വച്ച കല്ലുമക്കായ ഇട്ട് പൊരിച്ചെടുക്കുക. കിടിലൻ ടേസ്റ്റിൽ മലബാർ സ്റ്റൈൽ കല്ലുമ്മക്കായ റെഡി.