കൂറ്റനാട്: കോഴിക്കോട് കടലുണ്ടിയിൽ തീവണ്ടി തട്ടി എൻജിനീയറിങ് വിദ്യാർഥി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് (ശ്രേയസ് വീട്ടിൽ) സൂര്യ രാജേഷ് (21) ആണ് മരിച്ചത്. കടലുണ്ടിയിൽ തീവണ്ടിയിറങ്ങി സൂര്യയെ റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിക്കുകയായിരുന്നു.
ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. പാലക്കാട് നിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. കൂറ്റനാട് വാവനൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ ബിടെക് വിദ്യാർഥിനിയാണ്. അച്ഛൻ: രാജേഷ് (പടിഞ്ഞാറങ്ങാടി വേങ്ങശേരി ഭഗവതി ക്ഷേത്രത്തിലെ മുൻ തന്ത്രി). അമ്മ: എൻ പ്രതിഭ (അധ്യാപിക, മണ്ണൂർ സിഎംഎച്ച് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: ആദിത്യാ രാജേഷ്.