കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ പരിശീലന ക്യാമ്പിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു

news image
Jul 26, 2025, 3:36 pm GMT+0000 payyolionline.in

പയ്യോളി: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി ആഗസ്റ്റ് 2 ന് മേപ്പയ്യൂർ വി.ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ പരിശീലന ക്യാമ്പിൻ്റെ ബ്രോഷർ കെ.പി.എസ് ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബിന് കൈമാറി പ്രകാശനം ചെയ്തു.


സംസ്ഥാന സെക്രട്ടറിമാരായ ടി.ആബിദ്, പി.എം.ശ്രീജിത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സജീവൻ കുഞ്ഞോത്ത്, ടി.അശോക് കുമാർ, പി.കെ. രാധാകൃഷ്ണൻ
, ജില്ലാ പ്രസിഡൻ്റ് ടി. ടി. ബിനു, സെക്രട്ടറി കെ. സുരേഷ്, ട്രഷറർ കൃഷ്ണമണി, ജില്ലാ ഭാരവാഹികളായ ടി.സതീഷ് ബാബു, ആർ.പി. ഷോഭിദ്, ജെ.എൻ.ഗിരീഷ്
ഉപജില്ലാ ഭാരവാഹികളായ ടി.കെ.രജിത്ത്, ഒ.പി.റിയാസ്, സി.കെ. അസീസ് ക്യാമ്പ് ഡയറക്ടർ പി.കെ.അബ്ദുറഹ്മാൻ
എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe