കൊയിലാണ്ടി: കൊല്ലം യു പി സ്കൂൾ കെട്ടിടത്തിന് സുരക്ഷയില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂളിന് അനുവദിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നഗരസഭ റദ്ദാക്കി. തിങ്കളാഴ്ച രാവിലെ സ്കൂളിൽ പ്രതിഷേധവുമായി ഏതാനും രക്ഷിതാക്കളെത്തി. ഇവരുടെ പ്രതിഷേധത്തെ തുടർന്ന് നഗരസഭ എഞ്ചിനിയർ ശിവപ്രസാദ്, എഇഒ എന്നിവർ സ്കൂളിലെത്തി. പ്രതിഷേധക്കാരുടെ പരാതി കേട്ടു. സ്കൂൾ കെട്ടിടത്തിന് സുരക്ഷയില്ലെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി.
ബദൽ സംവിധാനം ഏർപ്പെടുത്താൻ മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു. പി.ടി.എ പ്രസിഡൻ്റ് എം ആർ ഷിജിത, വൈസ് പ്രസിഡൻ്റ് രജീഷ് കളത്തിൽ, എം. പി.ടി.എ അധ്യക്ഷ കെ ആർ. സിന്ധുജ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. ബദൽ സംവിധാനമൊരുക്കാൻ അനുയോജ്യമായ കെട്ടിടം കണ്ടെത്താൻ മാനേജ്മെൻ്റും പി ടി എ യും ശ്രമം തുടങ്ങീട്ടുണ്ട്.