പയ്യോളി: ദുബൈ കെ.എം.സി.സി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ 12-ാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം കർണാടക നിയമസഭ സ്പീക്കർ യു. ടി. ഖാദർ ഉദ്ഘാടനം ചെയ്യും.
മുസ്ലീം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന് ദുബൈ കെ എം സി സി പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ മാനവ സേവ പുരസ്കാര സമര്‍പ്പണവും അദ്ദേഹം നിര്‍വഹിക്കും.പെരുമ ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകുന്നേരം നാലര മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ അഡ്വ ഹാരിസ് ബീരാന്, ഷാഫി പറമ്പില്‍ എം പി , മുസ്ലീം ലീഗ് ദേശീയ അസി സെക്രട്ടറിമാരായ അഡ്വ ഫൈസല്‍ ബാബു, ജയന്തി രാജ് എന്നിവരും മുസ്ലീം ലീഗ്, കെ എം സി സി സി ജില്ലാ നേതാക്കളും സംബന്ധിക്കും.
പയ്യോളിയിലെയും സമീപ പ്രദേശങ്ങളിലെയും പാലിയേറ്റീവ് സ്ഥാപനങ്ങള്‍ക്ക് 60 വീല്‍ ചെയര്‍ വിതരണവും നടക്കുന്നതാണ്. ചടങ്ങില്‍ പയ്യോളിയിലെ പൊതു സമൂഹത്തിലും ആതുര സേവന രംഗത്തും സ്തുത്യാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച പതിനഞ്ചോളം വ്യക്തിത്വങ്ങളെ ആദരിക്കും. പ്രമുഖ കലാകാരന്മാര് അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും.