പൊതുപ്രവർത്തകനെതിരെ സ്ത്രീപീഡന കേസ്; എസ്.ഐക്കെതിരെ നടപടിയെടുക്കണം –മനുഷ്യാവകാശ കമീഷൻ

news image
Jul 10, 2025, 7:09 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: മ​തി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ പൊ​തു​പ്ര​വ​ർ​ത്ത​ക​നെ സ്ത്രീ​പീ​ഡന കേ​സി​ൽ പ്ര​തി​യാ​ക്കി എ​ന്ന പ​രാ​തി​യി​ൽ തി​രു​വ​മ്പാ​ടി എ​സ്.​ഐ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.

സ​ർ​ക്കാ​ർ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ന​ൽ​കി​യ ശേ​ഷം എ​തി​ർ​ക​ക്ഷി​യാ​യ തി​രു​വ​മ്പാ​ടി എ​സ്.​ഐ ഇ.​കെ. ര​മ്യ​യു​ടെ ശ​മ്പ​ള​ത്തി​ൽ​നി​ന്നും ഈ​ടാ​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ക​മീ​ഷ​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​സ്.​ഐ​യു​ടെ പേ​രി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

പൗ​രാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ട്ടൊ​രു​മ പൗ​രാ​വ​കാ​ശ സ​മി​തി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യ തി​രു​വ​മ്പാ​ടി സ്വ​ദേ​ശി സെ​യ്ത​ല​വി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പൗ​ര​ന്റെ അ​ന്ത​സ്സും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്കേ​ണ്ട പൊ​ലീ​സ് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സ​ത്തി​ന് കോ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe