തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് തിരുവനന്തപുരത്ത് എത്തും. ശനിയാഴ്ച രാവിലെ ബി.ജെ.പിയുടെ പുതിയ സംസ്ഥാന ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിലും 11.30ന് പുത്തരിക്കണ്ടം മൈതാനിയിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കും.
തുടർന്ന് ബി.ജെ.പി സംസ്ഥാന നേതാക്കളുമായും മറ്റ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. പരിപാടികൾ പൂർത്തിയാക്കി വൈകീട്ട് നാല് മണിയോടെ കണ്ണൂരിലേക്ക് പോകും. കണ്ണൂരിൽ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര ദർശനം നടത്തി രാത്രിയോടെ ഡൽഹിക്ക് മടങ്ങും.