തിരുവനന്തപുരം: വിസിയുടെ ഉത്തരവ് തള്ളി കേരള സർവകലാശാലയിലെത്തി റജിസ്ട്രാർ കെ എസ് അനിൽകുമാർ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അനിൽകുമാർ പറഞ്ഞു. മിനി കാപ്പന് റജിസ്ട്രാർ ചുമതല നൽകി കൊണ്ട് വിസി മോഹൻ കുന്നുമ്മേൽ ഉത്തരവിറക്കിയിരുന്നു. അനിൽ കുമാർ എത്തിയാൽ തടയാനും സുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് റജിസ്ട്രാർ അനിൽകുമാർ കേരള സർവകലാശാലയിലെത്തി ഓഫീസിൽ പ്രവേശിച്ചത്.