കൊയിലാണ്ടിയിൽ പൊതുപണിമുടക്ക് ഹർത്താലായി മാറി; ഫിഷിംഗ് ഹാർബറിൽ പ്രവർത്തനം സാധാരണം

news image
Jul 9, 2025, 8:28 am GMT+0000 payyolionline.in

കൊയിലാണ്ടി: ഇടതു സംഘടനകളും മറ്റും ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് കൊയിലാണ്ടിയിൽ ഹർത്താലായി മാറി. കൊയിലാണ്ടിയുടെ പ്രധാന വ്യാപാരകേദ്രമായ ഫിഷിംഗ് ഹാർബറിനെ പണിമുടക്ക് ബാധിച്ചില്ല. ഇവിടെ നിന്നും മറ്റു സ്ഥലങ്ങളിലെക്ക് മത്സ്യ കയറ്റുമതി സജീവമായിരുന്നു. നിരവധിപേർ മത്സ്യം വാങ്ങാനായി ഹാർബറിലെത്തി. നത്തോലി മത്സ്യമാണ് ഏറ്റവും കൂടുതലായി ലഭിച്ചത്.

 നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ പതിവുപോലെ ഓടി . കടകളും, ധനകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. പണി മുടക്കിയ തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe