ഡാർക്ക്‌ വെബ്ബ് ലഹരിക്കടത്ത്: പ്രതികളെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

news image
Jul 8, 2025, 10:31 am GMT+0000 payyolionline.in

ഡാർക്ക്‌നെറ്റ് ലഹരിക്കടത്ത് കേസിലെ പ്രതികളെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം ഫസ്റ്റ് ക്ലാസ് സെഷൻ കോടതി കസ്റ്റഡിയിൽ വിട്ട പ്രതികളെ നർകോട്ടിക് കണ്ട്രോൾ ബ്യൂറോ വിശദമായി ചോദ്യം ചെയ്യും. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു എൻസിബി കോടതിയിൽ സമർപ്പിച്ചത്.

കേസിലെ ഒന്നാം പ്രതി എഡിസൺ ബാബു, കൂട്ട് പ്രതി അരുൺ തോമസ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതിനയാണ് നർകട്ടിക്ക് കണ്ട്രോൾ ബ്യൂറോ 5 ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. മുവാറ്റുപുഴ സബ് ജയിലിലിൽ നിന്നും എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയിക്ക് ശേഷം ഫസ്റ്റ് ക്ലാസ്സ്‌ അഡിഷണൽ സെഷൻ കോടതിയിൽ ഹാജരാക്കി. നാല് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ജഡ്ജി കെ എൻ അജിത് കുമാറാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.

 

ലഹരി ഇടപാടിൽ പീരുമെട് റിസോർട്ട് ഉടമയായ ഡിയോളിനെയും നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഡാർക്ക്നെറ്റ് കേസിൽ ഡിയോളിന്റെ പങ്ക് പരിശോധിച്ച് വരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇതിൽ വ്യക്തത ലഭിക്കു.

കഴിഞ്ഞ 2 വർഷത്തിയത്തിനിടയിൽ 6000ത്തോളം ലഹരി ഇടപാടാണ് എഡിസണിന്റെ നേതൃത്വത്തിൽ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി ഇടപാടാണ് ഇത്. പത്ത് കൊടിയോളം രൂപയാണ് പ്രതി ഡാർക്ക്‌നെറ്റ് ലഹരി കടത്തിലൂടെ സമ്പാദിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe