നിപ: രോഗി അതിഗുരുതരാവസ്ഥയിൽ, ബന്ധുവായ കുട്ടിക്ക് പനി

news image
Jul 7, 2025, 7:05 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: നി​പ ബാ​ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 38കാ​രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു. രോ​ഗി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച മോ​ണോ​ക്ലോ​ണ​ൽ സെ​ക്ക​ൻ​ഡ് ഡോ​സ് ന​ൽ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ആ​ദ്യ ഡോ​സ് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ന​ൽ​കി​യി​രു​ന്നു.

രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള ബന്ധുവായ കുട്ടിക്കും പനി തുടങ്ങിയിട്ടുണ്ട്. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാ​ല​ക്കാ​ട്ടുകാരനായ​ 28കാ​ര​നെ നി​പ ല​ക്ഷ​ണ​ങ്ങ​ളോ​ടെ കോഴിക്കോട് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്. യു​വ​തി​ക്ക് കൂ​ട്ടി​രി​പ്പി​നാ​യി എ​ത്തി​യ ആ​ളാ​ണ്. ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തി​ട്ടു​ണ്ട്.

 

നിപ സമ്പര്‍ക്ക പട്ടികയില്‍ ആകെ 383 പേര്‍

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​പ സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ല്‍ നി​ല​വി​ല്‍ ആ​കെ 383 പേ​ർ. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​പ ബാ​ധി​ച്ച വ്യ​ക്തി​യു​ടെ സ​മ്പ​ര്‍ക്ക പ​ട്ടി​ക​യി​ലു​ള്ള 241 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പാ​ല​ക്കാ​ട്ടെ, രോ​ഗി​യു​ടെ സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള 142 പേരും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​കെ സ​മ്പ​ര്‍ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രി​ല്‍ 94 പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും ര​ണ്ടു​പേ​ര്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​ല​പ്പു​റ​ത്ത് 12 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. പാ​ല​ക്കാ​ട് നാ​ലു​പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.

 

കേന്ദ്ര സംഘം കേരളത്തിലേക്ക്

 

നിപയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്ര സംഘം പരിശോധനയ്ക്ക് എത്തും. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് കേരളത്തില്‍ എത്തുക. തച്ചനാട്ടുകര, ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവേശന നിരോധനം തുടരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe