ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന് വിജയ് മുഖ്യമന്ത്രി. നടന്റെ പാര്‍ട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം) വിജയ്യെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
ചെന്നൈയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. പ്രത്യയശാസ്ത്ര ശത്രുക്കളുമായോ വിഭാഗീയ ശക്തികളുമായോ നേരിട്ടോ അല്ലാതെയോ ഒരിക്കലും സഖ്യം പാടില്ലെന്ന പ്രമേയവുംടിവികെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു.