പയ്യോളി: ദേശീയപാത വികസനത്തിന്റെ മറവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന പകൽകൊള്ളയ്ക്ക് എതിരെയും അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന വഗാഡ് കമ്പനിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനകീയ ഉപവാസ സമരം സംഘടിപ്പിക്കുന്നു. 2025 ജൂലൈ 5നു രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെ പയ്യോളി ബസ്റ്റാന്റ് പരിസരത്താണ് സമരം സംഘടിപ്പിക്കുന്നത്
ഉപവാസ സമരം വടകര എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയകാര്യസമിതി അംഗം എൻ സുബ്രഹ്മണ്യൻ, കെ.പി.സി.സി. അംഗം മഠത്തിൽ നാണുമാസ്റ്റർ, മറ്റു സംസ്ഥാന-ജില്ലാ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
സമരത്തിന്റെ സമാപനസമ്മേളനം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.ടി. വിനോദ്, മഠത്തിൽ നാണുമാസ്റ്റർ, പി.എം. അഷ്റഫ്, മുജേഷ് ശാസ്ത്രി, അജ്മൽ മാടായി, ആർ.ടി. ജയ്ഫർ എന്നിവർ പങ്കെടുത്തു.