കൊയിലാണ്ടി: നാല് പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ലയൺസ് ക്ലബ് കൊയിലാണ്ടിയുടെ 2025–26 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
പരിപാടി ലയൺ അഡ്വ. വി. അമർനാഥ് ഉദ്ഘാടനം ചെയ്തു. സേവനപ്രവർത്തനങ്ങളുടെ ഭാഗമായി ലയൺസ് ക്ലബ്ബ് നല്കിയ വീൽചെയർ കൊയിലാണ്ടി സേവാഭാരതിയ്ക്ക് കൈമാറി.
ലയൺ പി.വി. വേണുഗോപാൽ എം.ജെ.എഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഞ്ചിനിയർ കെ.കെ. സുരേഷ് ബാബു എം.ജെ.എഫ് (പി.ഡി.ജെ), ലയൺ എൻ. സുഭാഷ് നായർ എം.ജെ.എഫ് (LCIF കോർഡിനേറ്റർ), ലയൺ എഞ്ചിനിയർ മോഹൻദാസ് പി. എം.ജെ.എഫ് (RC), ലയൺ ടി.കെ. ഗിരീഷ് (ZC), ലയൺ ഡോ. ഇ. സുകുമാരൻ, ലയൺ ഡോ. കെ. ഗോപിനാഥ് എം.ജെ.എഫ് എന്നിവർ സംസാരിച്ചു.
2025–26 വർഷത്തെ ക്ലബ് ഭാരവാഹികൾ:
പ്രസിഡണ്ട്: ലയൺ ടി.എം. രവി
സെക്രട്ടറി: ലയൺ ഹരിഷ് മാറോളി
ട്രഷറർ: ലയൺ എ.പി. സോമസുന്ദരൻ
ഫസ്റ്റ് വൈസ് പ്രസിഡണ്ട്: ലയൺ ഇ.കെ. സുരേഷ്
സെക്കൻഡ് വൈസ് പ്രസിഡണ്ട്: ലയൺ കെ. എൻ. ജയപ്രകാശ്
ജോയിന്റ് സെക്രട്ടറി: ലയൺ വി.ടി. രൂപേഷ്
മെമ്പർഷിപ്പ് ചെയർപേഴ്സൺ: ലയൺ കേണൽ സുരേഷ് ബാബു എം.ജെ.എഫ്
സർവീസ് ചെയർപേഴ്സൺ: ഡോ. ഗോപിനാഥ് എം.ജെ.എഫ്
മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ: ലയൺ റെജിൽ വി.ആർ
ക്ലബ് അഡ്മിനിസ്ട്രേറ്റർ: ഡോ. ഇ. സുകുമാരൻ
തീമർ: ലയൺ ജ്യോതി ലക്ഷ്മി ടി.
ടെയിൽ ട്വിസ്റ്റർ: ലയൺ ജയലേഖ സി.കെ
ബോർഡ് ഡയറക്ടർമാർ: ലയൺ ടി.വി. സുരേഷ് ബാബു, ലയൺ ഹെർബർട്ട് സാമുവൽ, ലയൺ സി.കെ. മനോജ്, ലയൺ എൻ.കെ. ജയപ്രകാശ്, ലയൺ പി.ഡി. രഘുനാഥ്. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.