പയ്യോളി :പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയുടെ എൽ പി യു പി വിഭാഗം കുട്ടികൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ തുക നല്കാത്തതിനാൽ കേരളത്തിലെ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും അവകാശ പത്രിക സമർപ്പണം നടന്നു.
മേലടി ഉപജില്ലാ ഓഫീസ് പരിസരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം കേരള സംസ്‌കൃതാധ്യാപക ഫെഡറേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ഹേമലാൽ മൂടാടി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി ഷിജു പി നെല്യാടി നിവേദനം നൽകി.
ജില്ലാ സമിതി അംഗങ്ങൾ ആയ പ്രവീൺ കാമ്പ്രം, അശ്വതി സതീഷ്, ജൂബിത എന്നിവർ നേതൃത്വം നൽകി.