ടിക്കറ്റ് നിരക്കിൽ വർധനവ്, റിസർവേഷൻ ചാർട്ട് തയാറാക്കൽ; ഇന്ത്യൻ റയിൽവേയിൽ ഇനി പിആർഎസ് സംവിധാനവും

news image
Jul 2, 2025, 2:44 pm GMT+0000 payyolionline.in

ടിക്കറ്റ് നിരക്കിൽ വർധനവ്, റിസർവേഷൻ ചാർട്ട് തയാറാക്കലിലെ മാറ്റങ്ങൾക്ക് പുറമേ ഇനി പിആർഎസ് സംവിധാനവും. നവീകരിച്ച റെയിൽവേ പാസഞ്ചർ റിസർവേഷൻ സിസ്‌റ്റം (പി ആർഎസ്) ഇന്നു മുതൽ ലഭ്യമാകും. ഈ വര്ഷം ഡിസംബറോടെ ഈ സംവിധാനം നിലവിൽ വരുമെന്ന് റയിൽവേ അറിയിച്ചു.പുതിയ പിആർഎസ് വഴി മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റുകൾ ലഭ്യമാക്കും. നിലവിൽ ഒരു മിനിറ്റിൽ 32,000 ടിക്കറ്റ് ബുക്കിങ്ങാണ് സാധിക്കുന്നതെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു.

ഉപയോക്താക്കൾക്ക് അവരുടെ സീറ്റ് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനും ഓരോ ദിവസവും നിരക്കിലുണ്ടാകുന്ന മാറ്റം കലണ്ടർ രൂപത്തിൽ കാണാനും പുതിയ സംവിധാനത്തിൽ സാധിക്കും. ഭിന്നശേഷിക്കാർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ, വിദ്യാർഥികൾ, രോഗികൾ എന്നിവർക്കായി മെച്ചപ്പെട്ട യാത്ര സൗകര്യങ്ങൾ പിആർഎസ് സംവിധാനം വഴി ഒരുക്കും.ഈ സംവിധാനം കൂടാതെ ടിക്കറ്റ് നിരക്ക് വർധന, റിസർവേഷൻ ചാർട്ട് തയാറാക്കൽ, തത്കാൽ ബുക്കിങ്, ടിക്കറ്റ് റീഫണ്ട് തുടങ്ങിയവയിലും റയിൽവേ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe