കൊയിലാണ്ടി : കൊയിലാണ്ടിയിലെ ആതുരസേവന മേഖലയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്ക് വഹിച്ച മുതിര്‍ന്ന ഡോക്ടര്‍ ഡോ. മുഹമ്മദിനെ നാഷണല്‍ ഡോക്ടേഴ്സ് ഡേയില്‍ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ആദരിച്ചു. കൊയിലാണ്ടിക്കാരുടെ കുടുംബ ഡോക്ടര്‍ എന്ന നിലയിലാണ് ഡോ. മുഹമ്മദ് അറിയപ്പെടുന്നത് എന്ന് അദ്ദേഹത്തെ ആദരിച്ചുകൊണ്ട് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന് പ്രസിഡണ്ട് മനോജ് വൈജയന്തം പറഞ്ഞു.
ദേശീയ ഡോക്ടേഴ്സ് ദിനത്തില്‍ അദ്ദേഹത്തെ ആദരിക്കുവാനും കുടുംബത്തോടൊപ്പം സായാഹ്നം ചെലവഴിക്കുവാനും സാധിച്ചത് അപൂര്‍വ്വമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. സുരേഷ്ബാബു, മുരളി മോഹന്‍, ജോസ് കണ്ടോത്ത്, ലാലു സി. കെ, അരുണ്‍ മണമല്‍, അഡ്വ. ജതീഷ് ബാബു, ചന്ദ്രന് പത്മരാഗം, ദിനേശ്കുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.