ഒരു വസ്തു മുറുകെപ്പിടിക്കാനുള്ള കരുത്ത്/ ഗ്രിപ് നഷ്ടപ്പെടുന്നുവോ?; സ്ട്രോക്ക് മുതൽ ഹൃദ്രോഗത്തിനുവരെ സാധ്യത

news image
Jul 2, 2025, 12:16 pm GMT+0000 payyolionline.in

ഒ​രു വ​സ്തു മു​റു​കെ​പ്പി​ടി​ക്കാ​നു​ള്ള കരുത്ത് അ​ഥ​വാ ഗ്രി​പ് ന​ഷ്ട​പ്പെ​ടു​ന്നു​വോ? സ്ട്രോ​ക്ക് മു​ത​ൽ ഹൃ​ദ്രോ​ഗത്തിനുവ​രെ സാ​ധ്യ​ത​യു​ള്ള​വ​രു​ടെ കൂ​ട്ട​ത്തി​ലാ​യി​രി​ക്കും അ​ത്ത​ര​ക്കാ​ർ. പ്ര​മേ​ഹം, അ​മി​ത വ​ണ്ണം എ​ന്നു തു​ട​ങ്ങി പേ​ശി​ശോ​ഷ​ണം വ​രെ ഗ്രി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു

കൈ​യി​ൽ നി​ന്ന് ഫോ​ൺ വെ​റു​തെ താ​ഴെ വീ​ണി​ട്ടു​ണ്ടോ? ഒ​രു പ​ക്ഷേ നി​ങ്ങ​ൾ​ക്ക് ഗ്രി​പ് ശക്തി ന​ഷ്ട​മാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ടാ​കും. മി​ക​ച്ച​തും ക​രു​ത്തു​റ്റ​തു​മാ​യ ഗ്രി​പ്പി​ന് ഏ​റെ​യു​ണ്ട് പ്രാ​ധാ​ന്യം. കാ​ര​ണം ന​മ്മു​ടെ ശ​രീ​രാ​രോ​ഗ്യ​ത്തി​ന്റെ വ്യ​ക്ത​മാ​യ സൂ​ച​ക​മാ​ണ് ഗ്രി​പ് എ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. 17 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 140,000 പേ​രു​ടെ ഡേ​റ്റ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്, മോ​ശം ഗ്രി​പ് പ​ല​ത​രം രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നാ​ണ്. ഹൃ​ദ്രോ​ഗം, പ​ക്ഷാ​ഘാ​തം, എ​ല്ലു​ക​ളു​ടെ ക്ഷ​യം, വൈ​ജ്ഞാ​നി​ക​മാ​യ ​ശോ​ഷ​ണം, അ​മി​ത​വ​ണ്ണം, മ​സി​ൽ​നാ​ശം തു​ട​ങ്ങി​യ​വ​യു​ടെ​യെ​ല്ലാം ഒ​രു ല​ക്ഷ​ണ​മാ​ണ് ഗ്രി​പ് ന​ഷ്ട​മെ​ന്ന​ത്. ‘‘മോ​ശം ഗ്രി​പ് ഉ​ള്ള മ​ധ്യ​വ​യ​സ്സു​കാ​രി​ൽ അ​മി​ത ക്ഷീ​ണം, രോ​ഗ​ങ്ങ​ൾ ഭേ​ദ​മാ​കാ​നു​ള്ള താ​മ​സം, ശ​രീ​ത്തി​ലെ കൊ​ഴു​പ്പ് എ​ന്നി​വ​യെ​ല്ലാം കാ​ണാം. അ​മ്പ​തു വ​യ​സ്സു​മു​ത​ൽ ഗ്രി​പ് ന​ഷ്ടം വ​ന്നു​തു​ട​ങ്ങും. എ​ന്നാ​ൽ, ശാ​രീ​രി​ക​മാ​യി സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഈ ​സ്വ​ഭാ​വി​ക ന​ഷ്ടം നീ​ട്ടി​വെ​പ്പി​ക്കാ​ൻ ക​ഴി​യും’’ -ഡ​ൽ​ഹി​യി​ലെ പ്ര​മു​ഖ ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​ർ ഡോ. ​ര​മി​ത് സി​ങ് സം​പ്യാ​ൽ പ​റ​യു​ന്നു.

ഗ്രി​പ് പ​ല​ത​രം

ഒ​രു ജിം ​ഡം​ബ​ൽ പി​ടി​ക്കാ​നു​ള്ള ക​ഴി​വ്, താ​ക്കോ​ൽ തി​രി​ക്കാ​ൻ, ഷോ​പ്പി​ങ് ബാ​ഗ് പി​ടി​ക്കാ​നു​ള്ള ക​ഴി​വ് തു​ട​ങ്ങി ഗ്രി​പ്പി​ന്റെ വ​ക​ഭേ​ദ​ങ്ങ​ൾ പ​ല​താ​ണ്. വി​ര​ലു​ക​ൾ മ​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തും ശക്തി പ​ക​രു​ന്ന​തു​മാ​യ മ​സി​ലു​ക​ൾ, നേ​രെ നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന എ​ക്സ്റ്റ​ൻ​സ​റു​ക​ൾ, മു​ൻ​കൈ, കൈ​ക്കു​ഴ, ചു​മ​ൽ തു​ട​ങ്ങി​യ​വ​യു​ടെ ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ​ഈ ​ഗ്രി​പ്പെല്ലാം സാ​ധ്യ​മാ​കു​ന്ന​ത്.

 

മു​ന്ന​റി​യി​പ്പ്

ദു​ർ​ബ​ല​മാ​യ​തോ വ്യ​വ​സ്ഥ​യി​ല്ലാ​ത്ത​തോ ആ​യ കൈ ​ച​ല​ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ ഗ്രി​പ് ന​ഷ്ടം വ​ന്നു തു​ട​ങ്ങി​യെ​ന്ന് മ​ന​സ്സി​ലാ​ക്കാം.

ഗ്രി​പ് ശ​ക്ത​മാ​ക്കാ​ൻ വ്യാ​യാ​മം

ദൈ​നം​ദി​ന വീ​ട്ടു​ജോ​ലി​ക​ൾ വ്യാ​യാ​മ​മാ​ക്കി മാ​റ്റി അ​തൊ​രു മി​ക​ച്ച ഗ്രി​പ് വ​ർ​ക്കൗ​ട്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് തെ​റ​പ്പി​സ്റ്റ് സാ​മ​ന്ത ഷാ​ൻ പ​റ​യു​ന്നു. വ​സ്ത്രം അ​ല​ക്ക​ലും അ​വ ഉ​ണ​ക്ക​ലും, ട​വ​ൽ പി​ഴി​യ​ൽ, പൂ​ന്തോ​ട്ട പ​രി​ച​ര​ണം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഗ്രി​പ് വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

  • നാ​ലു മു​ത​ൽ ആ​റു വ​രെ ആ​ഴ്ച​ക​ളി​ൽ തു​ട​ർ​ച്ച​യാ​യു​ള്ള ചെ​റു ഗ്രി​പ് വ്യാ​യാ​മ​ങ്ങ​ൾ: ടെ​ന്നി​സ് ബാ​ൾ കൈ​ക​ളി​ൽ വെ​ച്ച് അ​മ​ർ​ത്ത​ൽ-10 ത​വ​ണ, ഏ​താ​നും മി​നി​റ്റ് ട​വ​ൽ പി​ഴി​യ​ൽ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ പു​രോ​ഗ​തി കൈ​വ​രി​ക്കാം.
  • തു​ട​ർ​ച്ച​യാ​യ സ്പ്രി​ങ് അ​ധി​ഷ്ഠി​ത ഹാ​ൻ​ഡ് ഗ്രി​പ്പ​റു​ക​ൾ ടെ​ൻ​ഡോ​ണു​ക​ൾ​ക്ക് (ച​ല​ന ഞ​ര​മ്പ്) ദോ​ഷം വ​രു​ത്തി​യേ​ക്കാ​മെ​ന്നാ​ണ് ബ്രി​ട്ടീ​ഷ് ഫി​സി​യോ തെ​റ​പ്പി​സ്റ്റ് സാ​റ മി​ൽ​ന​ർ അ​ഭി​​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ഇ​തി​ന് പ​ക​രം, മു​ഴു​വ​ൻ ശ​രീ​ര​വും ഉ​ൾ​പ്പെ​ടു​ന്ന കൈ​ന​റ്റി​ക്-​ചെ​യി​ൻ വ​ർ​ക്കൗ​ട്ട് പ​രീ​ക്ഷി​ക്കാം. കൈ​ത്ത​ണ്ട, കൈ​മു​ട്ട്, തോ​ളു​ക​ൾ എ​ന്നി​വ​യെ സ​ജീ​വ​മാ​ക്കു​ന്ന പു​ഷ്-​അ​പ്പു​ക​ൾ, ചു​മ​ൽ വ​ർ​ക്കൗ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe