കൊയിലാണ്ടി: ആൽമരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്കെതിരെ വീണതോടെ പുലർച്ചെ ഗതാഗതം താറുമാറായി. കൊയിലാണ്ടിയിലെ ഗ്യാലക്സി ഫർണിച്ചർ ഷോപ്പിനു മുൻവശത്തുള്ള ആൽമരത്തിന്റെ കൊമ്പ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ദേശീയപാതയിലേക്ക് പൊട്ടിവീണത്.
വിവരം ലഭിച്ചതിന് പിന്നാലെ കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് ബി.കെയുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സുകേഷ് കെ ബി, അനൂപ് എൻ പി, ഷാജു കെ, പ്രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.