കൊയിലാണ്ടി : സ്കൂട്ടറിൽ വിദേശ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് പൂക്കാട്ട് ടൗണിൽ നടത്തിയ റെയ്ഡിലാണ് KL-56-X-5409 നമ്പർ സ്കൂട്ടറിൽ 8 ലിറ്റർ വിദേശ മദ്യം സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പന്തലവയൽകുനി പികെ. അരുണ്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ അബ്കാരി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പ്രവീൺ ഐസക്, പി.ഒ. അബ്ദുൽ സമദ്, ശ്രീജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിവേക്, വനിതാ ഓഫീസർ അഖില, ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.അറസ്റ്റുചെയ്ത പ്രതിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.