സംസ്ഥാന പൊലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റു

news image
Jul 1, 2025, 3:47 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റു. എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റൺ കൈമാറി. റവഡയുടെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിലാണ്. പൊലീസ് ആസ്ഥാനത്ത് ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം രാവിലെ പത്തര‍യോടെ അദ്ദേഹം കണ്ണൂരിലേക്ക് പോകും.

സം​സ്ഥാ​ന​ത്തി​ന്‍റെ 41ാം പൊ​ലീ​സ് മേ​ധാ​വി​യാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ് വെ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​യ റ​വ​ഡ. യു.​പി.​എ​സ്.​സി കേ​ര​ള​ത്തി​ന് കൈ​മാ​റി​യ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​നും സീ​നി​യ​റു​മാ​യ നി​തി​ൻ അ​ഗ​ർ​വാ​ളി​നെ മ​റി​ക​ട​ന്നാ​ണ് കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ റ​വ​ഡ​യെ നി​യ​മി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗം തീ​രു​മാ​നി​ച്ച​ത്. 1991 ബാ​ച്ചു​കാ​ര​നാ​യ റ​വ​ഡ​ക്ക് 2026 ജൂ​ലൈ വ​രെ സ​ർ​വി​സു​ണ്ട്.

എ​ന്നാ​ൽ, സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യാ​കു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ​ത് ര​ണ്ടു​വ​ർ​ഷ​ത്തെ സ​ർ​വി​സ് വേ​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു​വ​ർ​ഷം കൂ​ടി നീ​ട്ടി​ന​ൽ​കും. കൂ​ത്തു​പ​റ​മ്പ് വെ​ടി​വെ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ റ​വ​ഡ​യെ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ക​സേ​ര​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ ക​ണ്ണൂ​ർ സി.​പി.​എം നേ​തൃ​ത്വം ക​ടു​ത്ത എ​തി​ർ​പ്പാ​ണ് പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ത് അ​വ​ഗ​ണി​ച്ചാ​ണ് റ​വ​ഡ​യെ കൊ​ണ്ടു​വ​രാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ തീ​രു​മാ​നി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ മ​ന്ത്രി​സ​ഭ​യോ​ഗ​ത്തി​ൽ യു.​പി.​എ​സ്.​സി കേ​ര​ള​ത്തി​ന് കൈ​മാ​റി​യ പ​ട്ടി​ക​യി​ലു​ള്ള നി​തി​ൻ അ​ഗ​ർ​വാ​ൾ, റ​വ​ഡ ച​ന്ദ്ര​ശേ​ഖ​ർ, യോ​ഗേ​ഷ് ഗു​പ്ത എ​ന്നി​വ​രു​ടെ സ​ർ​വി​സ് ച​രി​ത്രം മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചു. അ​പ്പോ​ഴും റ​വ​ഡ​ക്ക് കൂ​ത്തു​പ​റ​മ്പി​ലെ പ​ങ്ക് അ​ദ്ദേ​ഹം റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​ല്ല. പ​ക​രം മൂ​വ​രി​ൽ ഭേ​ദം റ​വ​ഡ​യാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ, മ​റ്റ് എ​തി​ർ​ശ​ബ്ദ​ങ്ങ​ളി​ല്ലാ​തെ നി​യ​മ​നം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ല്‍ 15 വ‍ർ​ഷ​ത്തെ അ​നു​ഭ​വ സ​മ്പ​ത്തു​മാ​യാ​ണ് റ​വ​ഡ ച​ന്ദ്ര​ശേ​ഖ​ർ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ക​സേ​ര​യി​ലെ​ത്തു​ന്ന​ത്. മി​ക​ച്ച സേ​വ​ന​ത്തി​ന് രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട-​സ്തു​ത്യ​ർ​ഹ മെ​ഡ​ലു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. സ​രി​ത​യാ​ണ് ഭാ​ര്യ. കാ​ർ​ത്തി​ക്, വ​സി​ഷ്ഠ് എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe